മൂന്നാം തലമുറ സ്വിഫ്റ്റുമായി വിപണി കീഴടക്കാന്‍ മാരുതി സുസുക്കി

മൂന്നാം തലമുറ സ്വിഫ്റ്റിനിനെ വിപണിയില്‍ എത്തിക്കാനൊരുങ്ങി മാരുതി സുസുക്കി. 2005-ല്‍ വിപണിയില്‍ എത്തിയതിനു ശേഷം ഇന്ത്യയില്‍ 23 ലക്ഷം യൂണിറ്റെന്ന റെക്കോര്‍ഡ് വില്‍പ്പന സ്വിഫ്റ്റ് നേടിയതായും ജാപ്പനീസ് കാര്‍ നിര്‍മ്മാതാവ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഹാച്ച്ബാക്കുകളിലൊന്നാണ് മാരുതി സുസുക്കി സ്വിഫ്റ്റ്. അധികം വൈകാതെ തന്നെ പുതിയ പതിപ്പ് വിപണിയില്‍ എത്തിയേക്കുമെന്നാണ് സൂചന. സ്വിഫ്റ്റ് ഫെയ്സ്ലിഫ്റ്റ് ഇന്ത്യയില്‍ അവതരിപ്പിക്കുന്നതിനുള്ള തീയതി മാരുതി സുസുക്കി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

എങ്കിലും പരീക്ഷണയോട്ടം നടത്തുന്ന ഹാച്ച്ബാക്കിന്റെ ചിത്രങ്ങള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. സ്വിഫ്റ്റ് ഫെയ്സ്ലിഫ്റ്റില്‍ പുനര്‍രൂപകല്‍പ്പന ചെയ്ത ഫ്രണ്ട് ഗ്രില്‍, ഹണികോം മെഷ് ഡിസൈന്‍, ക്രോം സ്ട്രിപ്പ് എന്നിവ ഉപയോഗിച്ച് ഗ്രില്ലിനെ രണ്ട് ഭാഗങ്ങളായി വിഭജിക്കുന്നു. കൂടാതെ, പുതിയ അലോയ് വീലുകളും നവീകരിക്കുന്നുണ്ട്. നിലവില്‍ 1.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിന്‍ ഉപയോഗിച്ചാണ് പ്രീ-ഫെയ്സ്ലിഫ്റ്റ് സ്വിഫ്റ്റ് വാഗ്ദാനം ചെയ്യുന്നത്.

സ്വിഫ്റ്റ് ഫെയ്സ്ലിഫ്റ്റിലെ ഗിയര്‍ബോക്സ് ഓപ്ഷനുകള്‍, 5 സ്പീഡ് മാനുവലിനൊപ്പം ഓപ്ഷണല്‍ 5-സ്പീഡ് എഎംടിയും തുടരും. ഓള്‍-ബ്ലാക്ക് ക്യാബിന്‍ നിലനിര്‍ത്തുകയും ഫെയ്സ്ലിഫ്റ്റ് ഹാച്ച്ബാക്കിനൊപ്പം പുതിയ സീറ്റ് അപ്ഹോള്‍സ്റ്ററി വാഗ്ദാനം ചെയ്യുമെന്നുമാണ് സൂചന. ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനായുള്ള മള്‍ട്ടി-കളര്‍ എംഐഡി, മാരുതി സുസുക്കിയുടെ സ്മാര്‍ട്ട്പ്ലേ സ്റ്റുഡിയോ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിന്റെ അപ്‌ഡേറ്റ് ചെയ്ത പതിപ്പ് എന്നിവ പോലുള്ള പുതിയ സവിശേഷതകളും ഓഫറില്‍ ലഭ്യമാണ്. ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസ്, ഫോര്‍ഡ് ഫിഗോ, ടാറ്റ ടിയാഗോ തുടങ്ങിയവരാകും സ്വിഫ്റ്റ് ഫെയ്സ്ലിഫ്റ്റിന്റെയും വിപണിയിലെ എതിരാളികള്‍.

 

 

 

Top