വിപണിയില്‍ ആവശ്യക്കാര്‍ കൂടി; സ്വിഫ്റ്റിന്റെ ഉത്പാദനം കൂട്ടാനൊരുങ്ങുന്നു

വിപണിയില്‍ ആവശ്യക്കാര്‍ കൂടിയതോടെ സ്വിഫ്റ്റിന്റെ ഉത്പാദനം കൂട്ടാനൊരുങ്ങുകയാണ് മാരുതി. ഓരോ മാസവും പതിനയ്യായിരത്തില്‍പ്പരം യൂണിറ്റുകള്‍ ഡീലര്‍ഷിപ്പുകളില്‍ എത്തിയിട്ടും വാഹനങ്ങള്‍ ബുക്ക് ചെയ്തു കിട്ടാന്‍ എട്ടാഴ്ച്ച വരെ കാത്തിരിക്കണമെന്ന പ്രതിസന്ധി പരിഹരിക്കുവാനാണ് ഇത്തരത്തില്‍ ഒരു തീരുമാനം എടുത്തിരിക്കുന്നത്.

ആഭ്യന്തര വിപണിയില്‍ ലഭ്യമാക്കുന്നതിന് പുറമെ വിദേശ വിപണികളിലേക്കും കൂടുതല്‍ സ്വിഫ്റ്റ് യൂണിറ്റുകള്‍ കയറ്റുമതി ചെയ്യാനും കമ്പനി ലക്ഷ്യമിടുന്നുമ്‌ടെന്നാണ് റിപ്പേര്‍ട്ടുകള്‍.

Top