കെ സ്വിഫ്റ്റ് ബസിടിച്ച് തൃശ്ശൂരില്‍ കാല്‍നടയാത്രക്കാരന്‍ മരിച്ചു

തൃശ്ശൂർ: കെഎസ്ആർടിസി സ്വിഫ്റ്റ് ബസിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു. തമിഴ്‌നാട് സ്വദേശിയായ പരസ്വാമിയാണ് മരിച്ചത്. തൃശ്ശൂർ കുന്നംകുളത്ത് ഇന്ന് രാവിലെ അഞ്ചരയോടെയാണ് അപകടം നടന്നത്. തൃശ്ശൂരിൽ നിന്നും കോഴിക്കോട്ടേക്ക് പോകുന്ന ബസാണ് പരസ്വാമിയെ ഇടിച്ചത്.

ചായ കുടിക്കാനായി റോഡ് മുറിച്ചുകടക്കുന്നതിനിടെ വേഗതയിൽ എത്തിയ ബസ് പരസ്വാമിയെ ഇടിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. തുടർന്ന് ബസ് നിർത്താതെ പോയി. പൊലീസ് എത്തി പരസ്വാമിയെ ആശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമായതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം അപകടം ഉണ്ടായത് ഡ്രൈവർ അറിഞ്ഞില്ലെന്ന് കുന്നംകുളം പൊലീസ് പറഞ്ഞു.

 

Top