മോശം സ്പര്‍ശം പോലുള്ള പല പ്രശ്നങ്ങളും ഞാന്‍ സ്‌കൂള്‍ തലത്തില്‍ നേരിട്ടിട്ടുണ്ട്: ശ്വേതാ മേനോന്‍

മൂഹത്തില്‍ ചൂഷണം നേരിടാത്ത പെണ്‍കുട്ടികള്‍ ഉണ്ടാവില്ല. സ്‌കൂള്‍ തലത്തില്‍ മുതല്‍ ഓരോ പെണ്‍കുട്ടിയും ചൂഷണങ്ങള്‍ക്ക് വിധേയമാകാറുണ്ട്. പലപ്പോഴും അത് കുട്ടികള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കാറില്ല. പ്രായത്തിന്റെ പക്വത കുറവ് കൊണ്ടോ, അതിനുള്ള സ്വാതന്ത്രം ഇല്ലാത്തതുകൊണ്ടോ ആയിരിക്കാം തനിക്കെതിരെ ഉണ്ടാവുന്ന ചൂഷണങ്ങളെക്കുറിച്ച് കുട്ടികള്‍ മാതാപിതാക്കളോട് തുറന്നു പറയാത്തത്. ഇപ്പോഴിതാ സ്‌കൂള്‍ തലത്തില്‍ തനിക്ക് ഉണ്ടായ അനുഭവത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് നടി ശ്വേതാ മേനോന്‍.

ചെറുപ്പത്തില്‍ പെണ്‍കുട്ടികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന പല പ്രശ്നങ്ങളും ഞാനും സ്‌കൂള്‍ തലത്തില്‍ നേരിട്ടിട്ടുണ്ട്. മോശം സ്പര്‍ശം പോലുള്ള അനുഭവങ്ങള്‍. അതൊക്കെ ലൈംഗികപീഡനം എന്നുപറയാന്‍ പറ്റില്ല. എങ്കിലും അത്തരം മോശം സ്പര്‍ശം ഞാന്‍ നേരിടേണ്ടി വന്നിട്ടുണ്ട്. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ അനുഭവങ്ങള്‍ തുറന്നുപറഞ്ഞത്.

കുട്ടിക്കാലത്തെ മിക്ക പ്രശ്നങ്ങളും ഞാന്‍ അച്ഛനോട് തുറന്നുപറയുമായിരുന്നു. അതിനുള്ള സ്വാതന്ത്ര്യം എനിക്ക് കിട്ടിയതുകൊണ്ട് നമുക്ക് വേണ്ടി സംസാരിക്കാന്‍ അച്ഛന്‍ സ്‌കൂളില്‍ വരുമ്പോള്‍ എനിക്ക് സ്വാഭാവികമായൊരു ധൈര്യം വന്നിരുന്നു. കുടുംബത്തിന്റെ പിന്തുണ ഒരു കുട്ടിക്ക് വളരെയേറെ ആവശ്യമാണെന്ന് അന്നുമുതലേ മനസ്സിലാക്കാന്‍ കഴിഞ്ഞു- ശ്വേത പറഞ്ഞു.

എല്ലാ കുട്ടികള്‍ക്കും സ്വാതന്ത്ര്യം വേണമെന്നും ഓരോ ദിവസവും സ്‌കൂളില്‍ നടക്കുന്നതെന്തും അവര്‍ക്ക് വീട്ടില്‍ വന്നുപറയാന്‍ സാധിക്കുന്ന സാഹചര്യം വീട്ടില്‍ ഉണ്ടാവണമെന്നും താരം പറഞ്ഞു.

Top