പരസ്പര സമ്മതത്തോടെ ഞങ്ങള്‍ പിരിയുന്നു, ഇതാണ് സന്തോഷമെങ്കില്‍ അതല്ലെ നല്ലത്‌: ശ്വേത ബസു

ത് ഞങ്ങളുടെ ലോകം എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പരിചിതയായ നായികയായിരുന്നു ശ്വേത ബസു. ആ സിനിമയ്ക്ക് ശേഷം താരത്തെ പിന്നീട് കണ്ടതെയില്ല. ഇപ്പോഴിതാ താരം സോഷ്യല്‍ മീഡിയ വഴി തന്റെ വിവാഹ മോചന വാര്‍ത്ത പ്രഖ്യാപിച്ചിരിക്കുകയാണ്. ഒന്നാം വിവാഹ വാര്‍ഷികത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് താരത്തിന്റെ ഈ പ്രഖ്യാപനം.

ഞാനും രോഹിതും വേര്‍പിരിയാന്‍ തയാറായിരിക്കുകയാണ്. പരസ്പരം രണ്ട് പേരുടെയും താല്‍പര്യങ്ങള്‍ നോക്കി ഒന്നിച്ചെടുത്ത തീരുമാനമാണിത്. കുറച്ച് മാസങ്ങളായി ഇതേ കുറിച്ചുള്ള ആലോചനകളിലായിരുന്നു. അതില്‍ നിന്നും രണ്ട് പേരും വേറെ ജീവിക്കുന്നതാണെന്ന് നല്ലതെന്ന നിഗമനത്തിലെത്തി. അതിന് ശേഷമാണ് ഇങ്ങനെ ഒരു തീരുമാനത്തിലെത്തിയതെന്ന് ശ്വേത സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ദീര്‍ഘ നാളത്തെ പ്രണയത്തിനൊടുവില്‍ 2018 ഡിസംബര്‍ പതിമൂന്നിനായിരുന്നു ഡോക്യുമെന്ററി സംവിധായകനായ രോഹിത് മിത്തലയുമായുള്ള ശ്വേതയുടെ വിവാഹം.

Top