പ്രണയ സാഫല്യം; നടി ശ്വേത പ്രസാദ് ബസു വിവാഹിതയാകുന്നു

swetha

നീണ്ട നാളത്തെ പ്രണയത്തിനു ശേഷം തെന്നിന്ത്യന്‍ നായിക ശ്വേത പ്രസാദ് ബസുവിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. ഗോവയിലായിരുന്നു ഇവരുടെ വിവാഹനിശ്ചയം. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹ നിശ്ചയം.

കഴിഞ്ഞ നാല് വര്‍ഷത്തോളമായി ഇരുവരും പ്രണയത്തില്‍ ആയിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിവാദങ്ങളില്‍പ്പെട്ട് കരിയര്‍ ബ്രേക്ക് ആയ ശ്വേത പിന്നീട് മിനി സ്‌ക്രീനിലൂടെയാണ് തിരിച്ചുവരവ് നടത്തിയത്. നേരത്തെ ബദ്രിനാഥ് കി ദുല്‍ഹനിയ എന്ന ചിത്രത്തില്‍ ശ്വേത വരുണ്‍ ധവാന്റെ ബന്ധുവായി അഭിനയിച്ചിരുന്നു.

Top