റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിനോട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് സ്വീഡീഷ് കമ്പനി

റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിനോട് വന്‍തുക നഷ്ടപരിഹാരം ആവശ്യപ്പെട്ട് സ്വീഡീഷ് കമ്പനി എറിക്‌സന്‍.

നഷ്ടപരിഹാരം 1,155 കോടി രൂപ നല്‍കണമെന്ന ആവശ്യവുമായി എറിക്‌സന്‍ ദേശീയ കമ്പനികാര്യ നിയമ ട്രൈബ്യൂണലിനെ സമീപിച്ചു.

അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സുമായി 2014ല്‍ എറിക്‌സന്‍ മൂന്ന് വര്‍ഷത്തെ കരാറില്‍ ഒപ്പ് വെച്ചിരുന്നു. എന്നാല്‍, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സില്‍ തുടര്‍ച്ചയായി നഷ്ടം ഉണ്ടായത് കരാറില്‍ തടസ്സം സൃഷ്ടിച്ചു.

ഇതാണ് എറിക്‌സന്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരാതി നല്‍കാന്‍ കാരണമായത്.

Top