ചെയ്തത് പറഞ്ഞ ജോലി, വിദേശിയെ അവഹേളിച്ചിട്ടില്ലെന്ന് സസ്‌പെന്‍ഷനിലായ എസ്‌ഐ

തിരുവനന്തപുരം: കോവളത്ത് വിദേശിയെ അവഹേളിച്ച സംഭവത്തില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട കോവളത്തെ ഗ്രേഡ് എസ്‌ഐ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ഗ്രേഡ് എസ് ഐ ഷാജിയാണ് പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ മുഖേന പരാതി നല്‍കിയത്.

പുതുവര്‍ഷ തലേന്ന് തീരത്ത് മദ്യം കൊണ്ടു പോകരുതെന്ന് നിര്‍ദ്ദേശമുണ്ടായിരുന്നു. അതുപ്രകാരമുള്ള ഉത്തരവാദിത്വം മാത്രമാണ് ചെയ്തതെന്ന് പരാതിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

മാത്രമല്ല, വിദേശിയോട് മോശമായി സംസാരിക്കുയോ മദ്യം കളയാന്‍ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ലെന്നും, ഇരട്ടക്കൊല കേസിലെ പ്രതികള്‍ക്ക് വധശിക്ഷ വാങ്ങി കൊടുക്കാന്‍ അന്വേഷണം പൂര്‍ത്തിയാക്കിയ ഉദ്യോഗസ്ഥനാണ് താനെന്നും പരാതിയില്‍ വിശദീകരിച്ചിട്ടുണ്ട്. തനിക്കെതിരായ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി.

ഡിജിപിക്കും പരാതി നല്‍കിയിട്ടുണ്ട്. കോവളത്ത് റൂം ബുക്ക് ചെയ്തിരുന്നവര്‍ ബില്ലുള്‍പ്പടെ മദ്യവുമായി വന്നപ്പോള്‍ കടത്തി വിട്ടിരുന്നുവെന്നും ഷാജി പരാതിയില്‍ ബോധിപ്പിച്ചിട്ടുണ്ട്.

Top