മദ്യലഹരിയില്‍ എയര്‍ഹോസ്റ്റസിനെ പീഡിപ്പിക്കാന്‍ ശ്രമം; 63കാരനായ സ്വീഡിഷ് പൗരന്‍ അറസ്റ്റില്‍

മുംബൈ: വിമാനത്തിനുള്ളിൽ മദ്യലഹരിയിൽ എയർഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറിയ സ്വീഡിഷ് പൗരൻ അറസ്റ്റിൽ. വ്യാഴാഴ്ച ബാങ്കോക്കിൽ നിന്നുള്ള മുംബൈ വിമാനത്തിലായിരുന്നു സംഭവം. 63കാരനായ എറിക് ഹെറാൾഡ് ജോനാസ് വെസ്റ്റ്ബർഗിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മുംബൈയിൽ എത്തിയയുടൻ വിമാന ജീവനക്കാർ ഇയാളെ മുംബൈ പൊലീസിന് കൈമാറുകയായിരുന്നു.

ഭക്ഷണം വിളമ്പുന്ന സമയത്തായിരുന്നു ഇയാൾ 24കാരിയായ ജീവനക്കാരിയോട് മോശമായി പെരുമാറിയത്. ഭക്ഷണം നൽകിയ ശേഷം പിഒഎസ് മെഷ്യനിൽ കാർഡ് സൈ്വപ് ചെയ്യാനെന്ന വ്യാജേന ഇയാൾ ശരീരത്തിൽ സ്പർശിച്ചെന്നാണ് യുവതിയുടെ പരാതി. എതിർത്തപ്പോൾ ഇയാൾ എഴുന്നേറ്റ് മറ്റ് യാത്രക്കാരുടെ മുന്നിൽ വച്ച് വീണ്ടും അപമര്യാദയായി പെരുമാറിയെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു.

Top