യൂറോ യോഗ്യത കരസ്ഥമാക്കി സ്‌പെയിന്‍ : സ്വീഡനെ സമനിലയില്‍ തളച്ചു

മാഡ്രിഡ്: സ്വീഡനെ സമനിലയില്‍ തളച്ച് സ്‌പെയിന്‍ യുറോ യോഗ്യത നേടി. ഗ്രൂപ്പ് എഫില്‍ 20 പോയിന്റിന്റെ ലീഡുമായാണ് സ്പെയിന്‍ യൂറോ യോഗ്യത നേടിയിരിക്കുന്നത്.

സ്വീഡനെ 1-1 എന്ന സമനിലയില്‍ പിടിച്ചതോടെയാണ് സ്പെയിന്‍ യോഗ്യത നേടിയിരിക്കേുന്നത്. അവസാന നിമിഷത്തില്‍ റൊഡ്രിഗോ (90+2) നേടിയ ഗോളിലൂടെയാണ് സ്വീഡനെതിരേ സമനില നേടിയത്. 50-ാം മിനിറ്റില്‍ ബെര്‍ഗാണ് സ്വീഡന് ലീഡ് നല്‍കിയത്.

തോല്‍ക്കുമെന്ന കരുതിയ സ്പെയിനിനെ രക്ഷിച്ചത് റൊഡ്രിഗോയുടെ ഇഞ്ചുറി ടൈം ഗോളാണ്. 15 പോയിന്റുമായി സ്വീഡന്‍ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്താണുള്ളത്. അതേസമയം ,ഇന്നലെ നടന്ന മറ്റൊരു മത്സരത്തില്‍ ഇറ്റലി ലെച്ചന്‍സ്റ്റിനെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. ഗ്രൂപ്പ് ജെയില്‍ നടന്ന മല്‍സരത്തില്‍ അര്‍മേനിയയെ ഫിന്‍ലന്റ് എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പ്പിച്ചു. ഗ്രൂപ്പില്‍ ഫിന്‍ലന്റ് രണ്ടാംസ്ഥാനത്താണുള്ളത്. മറ്റൊരു മല്‍സരത്തില്‍ അയര്‍ലന്റിനെ എതിരില്ലാത്ത രണ്ട് ഗോളിന് സ്വിറ്റ്സര്‍ലന്റ് തളച്ചു. ഗ്രൂപ്പ് ഡിയിലെ ഒന്നാം സ്ഥാനക്കാരായ അയര്‍ലന്റിന് 12 പോയിന്റാണുള്ളത്. സ്വിറ്റ്സര്‍ലന്റ് നിലവില്‍ മൂന്നാം സ്ഥാനത്താണ്.

Top