Sweden: rape streamed live on Facebook, three suspects arrested

facebook

സ്റ്റോക്‌ഹോ: സ്വീഡനില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ ലൈവായി ഫോസ്ബുക്ക് ഗ്രൂപ്പില്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ച മൂന്നു പേര്‍ അറസ്റ്റില്‍.

ബലാത്സംഗ ദൃശ്യങ്ങള്‍ കാണാന്‍ ഇടയായ ഫേസ്ബുക്ക് ഗ്രൂപ്പിലെ അംഗങ്ങളാണ് പൊലീസിനെ വിവരം അറിയിച്ചത്. ഈ ഗ്രൂപ്പില്‍ ഏതാണ്ട് 60,000 അംഗങ്ങളുണ്ട്.

ഞായറാഴ്ച രാവിലെ ഉപ്‌സലയിലെ ഒരു കെട്ടിടസമുച്ചയത്തില്‍ നിന്നാണ് കുറ്റകൃത്യം ചെയ്തവരെന്ന് കരുതുന്ന 18, 20, 24 വയസ് പ്രായമുള്ള മൂന്നു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റിലാകുമ്പോള്‍ ബലാത്സംഗം ചെയ്യപ്പെട്ട മുപ്പതുകാരി ഇവരോടൊപ്പമുണ്ടായിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥര്‍ ഈ ദൃശ്യങ്ങള്‍ കണ്ടവരോട് അത് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ദൃശ്യങ്ങള്‍ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ടെങ്കിലും ഇന്റര്‍നെറ്റിലൂടെ ഇപ്പോഴും പ്രചരിക്കുന്നുണ്ടെന്ന് സംശയിക്കുന്നുണ്ട്. കൂടുതല്‍ പ്രചരിപ്പിക്കാതെ ശ്രദ്ധിക്കണമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.

ഇതിനെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബലാത്സംഗം തന്നെ കുറ്റകൃത്യമായിരിക്കെ അതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിനും അറസ്റ്റിലായവര്‍ക്കെതിരെ ശിക്ഷാര്‍ഹമായ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.

Top