മെക്‌സിക്കോയെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് സ്വീഡന്‍ പ്രീ ക്വാര്‍ട്ടറിലേക്ക്

എകാതെരിന്‍ബര്‍ഗ്: മെക്സിക്കോയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് സ്വീഡന്‍ പ്രീ ക്വാര്‍ട്ടര്‍ യോഗ്യത ഉറപ്പിച്ചു. ജയത്തോടെ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത് എത്താനും സ്വീഡനായി. മത്സരത്തിലെ രണ്ടാം പകുതിയിലായിരുന്നു മൂന്നു ഗോളുകളും.

ലിവിംഗ്സ്റ്റണ്‍ (50), ഗ്രാന്‍ക്വിസ്റ്റ് (62, പെനല്‍റ്റി) എന്നിവര്‍ സ്വീഡനായി വലചലിപ്പിച്ചപ്പോള്‍ മൂന്നാമത്തെ ഗോള്‍ ഓണ്‍ഗോളായി. 74-ാം മിനിറ്റിലായിരുന്നു സെല്‍ഫ് ഗോള്‍. ഗ്രൂപ്പില്‍ ജര്‍മനിയും അവരുടെ അവസാന മത്സരത്തില്‍ പരാജയപ്പെട്ടതോടെ തോറ്റെങ്കിലും മെക്‌സിക്കോ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചു. ഇതോടെ സ്വീഡനും മെക്‌സിക്കോയ്ക്കും ആറു പോയിന്റു വീതമായി.

Top