തെരഞ്ഞെടുപ്പിൽ ജയിച്ചവരുടെ സത്യപ്രതിജ്ഞ ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പില്‍ ജയിച്ച ജനപ്രതിനിധികള്‍ ഇന്ന് സത്യപ്രതിജ്ഞ ചൊല്ലി അധികാരമേല്‍ക്കും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും രാവിലെ പത്തിനാണ് ചടങ്ങ്. കോര്‍പ്പറേഷനുകളില്‍ 11.30നാണ് സത്യപ്രതിജ്ഞ. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും ചടങ്ങ്. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളില്‍ അതതു വരണാധികാരികളാണ് ആദ്യ അംഗത്തെ പ്രതിജ്ഞയെടുപ്പിക്കുന്നത്.

കോര്‍പ്പറേഷനില്‍ ജില്ലാ കലക്ടര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ഓരോ തദ്ദേശ സ്ഥാപനത്തിലും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളില്‍ ഏറ്റവും പ്രായംകൂടിയ അംഗത്തെയാണ് വരണാധികാരികള്‍ പ്രതിജ്ഞയെടുപ്പിക്കുന്നത്. തുടര്‍ന്ന് ഈ അംഗം മറ്റ് അംഗങ്ങള്‍ക്കു പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുക്കും.

Top