സത്യപ്രതിജ്ഞാ ചടങ്ങ്; കോടതി സ്വമേധയാ കേസെടുക്കണമെന്ന് പരാതി

കൊച്ചി: രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് നടത്തുന്നതിനെതിരെ പരാതി. അനില്‍ തോമസ് എന്ന അഭിഭാഷകനും ഡെമോക്രറ്റിക് പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ജോര്‍ജ് സെബാസ്റ്റ്യനുമാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനും സീനിയര്‍ ജഡ്ജിക്കും പരാതി നല്‍കിയത്. കൊവിഡ് സാഹചര്യത്തില്‍ 700 ല്‍ കൂടുതല്‍ പേരെ വരെ ഉള്‍പ്പെടുത്തി സത്യപ്രതിജ്ഞ നടത്താന്‍ നീക്കമെന്ന് പരാതി ആരോപിക്കുന്നു.

സത്യപ്രത്യജ്ഞ രാജ്ഭവനില്‍ നടത്താന്‍ നിര്‍ദ്ദേശം നല്‍കണമെന്നും കോടതി സ്വമേധയാ കേസെടുക്കണമെന്നുമാണ് ആവശ്യം. ട്രിപ്പിള്‍ ലോക് ഡൗണ്‍ നിലനില്‍ക്കുന്ന തിരുവനന്തപുരത്ത് ചടങ്ങ് നടത്തുന്നത് നിയമലംഘനമാണെന്നും പരാതിക്കാര്‍ കത്തില്‍ പറയുന്നു. പരാതി അടിയന്തിര പ്രാധാന്യമുള്ളതെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

 

Top