പുതിയ സവിശേഷതകളുമായി സ്വയിപ് ഇലൈറ്റ് 2 പ്ലസ് വിപണിയില്‍

സ്മാര്‍ട്ട് ഫോണ്‍ ടെക്‌നോളജി മെച്ചപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ പുതിയ സവിശേഷതകളുമായി സ്വയിപ് പുതിയ ഫോണ്‍ അവതരിപ്പിച്ചു.

എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്‌ഫോണായ സ്വയിപ് ഇലൈറ്റ് 2 പ്ലസിന് 3,999 രൂപയാണ് വില.

2016ല്‍ ഇറങ്ങിയ സ്വയിപ് ഇലൈറ്റ് 2 പ്ലസ് ഫോണിന്റെ പിന്‍ഗാമിയാണ് സ്വയിപ് ഇലൈറ്റ് 2 പ്ലസ് (2017).

ഓണ്‍ലൈന്‍ റീട്ടെയില്‍ ആയ സ്മാപ്ഡീലില്‍ മാത്രമേ ഫോണ്‍ ലഭ്യമാകൂ.

ബ്ലാക്ക് നിറത്തില്‍ മാത്രമാണ് സ്വയിപ്പ് ഇലൈറ്റ് 2 പ്ലസ് അവതരിപ്പിച്ചിരിക്കുന്നത്.5 ഇഞ്ച് VGA ഡിസ്‌പ്ലേ, 480X640 പിക്‌സല്‍ റിസൊല്യൂഷന്‍ എന്നിവയാണ് ഡിവൈസിന്റെ സവിശേഷത.

കൂടാതെ ക്വാഡ്‌കോര്‍ പ്രോസസര്‍, 1ജിബി റാം, 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 32ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍ എന്നിവയും ഉണ്ട്.

ഓട്ടോഫോക്കസ് എന്‍ഈഡിയോടു കൂടിയ 8എംപി ക്യാമറയും 5എംപി സെല്‍ഫിയും ഉള്‍പ്പെടുന്നു.

ഡ്യുവല്‍ സിം സപ്പോര്‍ട്ട്, 4ജി, ജിപിഎസ്, വൈഫൈ, ബ്ലൂട്ടൂത്ത് 3000എംഎഎച്ച് ബാറ്ററിയും ഉള്‍പ്പെടുന്ന ഉണ്ട്.എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്‌ഫോണിന് 50 ഗ്രാമാണ് ഭാരം.

Top