സ്വാതി റെഡിയുടെ പുതിയ ചിത്രം ‘ലണ്ടന്‍ ബാബുലു’ നവംബര്‍ പത്തിന് തീയേറ്ററുകളിൽ

ചിന്നി കൃഷ്ണ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ലണ്ടന്‍ ബാബുലു.

ചിത്രത്തിൽ സ്വാതി റെഡിയാണ് നായികയായി എത്തുന്നത്. രക്ഷിതാണ് ലണ്ടന്‍ ബാബുലുവിലെ നായകന്‍.

ലണ്ടന്‍ സന്ദര്‍ശിക്കാനായി ഒരു യുവാവ് നടത്തുന്ന രസകരമായ ശ്രമങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.

2008ലെ തമിഴ് ചിത്രം സുബ്രമണ്യപുരത്തിലൂടെയാണ് സ്വാതി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്

ആണ്ടവന്‍ കട്ടിളൈ എന്ന തമിഴ് ചിത്രത്തിന്റെ റീമേയ്ക്കായ ലണ്ടന്‍ ബാബുലു നവംബര്‍ പത്തിന് തീയേറ്ററുകളിലെത്തും.

Top