ആന്റണി വര്‍ഗീസ് നായകനായെത്തുന്ന സ്വതന്ത്ര്യം അര്‍ധരാത്രിയില്‍; ആദ്യ ഗാനം പുറത്തിറങ്ങി

swathanthryam-ardharathriyil

വാഗതനായ ടിനു പാപ്പച്ചന്‍ ആന്റണി വര്‍ഗിസിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ‘സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ജോയ് പോളിന്റേ വരികള്‍ക്ക് ജേക്‌സ് ബിജോയ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്. കാതങ്ങള്‍ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശ്രീകുമാര്‍ വക്കിയിലാണ്.

ദിലീപ് കുര്യന്‍ രചന നിര്‍വഹിക്കുന്ന ചിത്രം ബി ഉണ്ണികൃഷ്ണന്‍, ബി സി ജോഷി, ലിജോ ജോസ് പെല്ലിശേരി, ചെമ്പന്‍ വിനോദ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ലിജോ ജോസ് പല്ലിശേരി അതിഥിയായെത്തുന്ന ചിത്രത്തില്‍ നായികയാകുന്നത പുതുമുഖം അശ്വതി മനോഹരനാണ്.

Top