‘സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍’ ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി

swathanthryam-ardharathriyil

വാഗതനായ ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന ‘സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍’ എന്ന ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി. ബി ഉണ്ണികൃഷ്ണന്‍, ബി സി ജോഷി, ലിജോ ജോസ് പെല്ലിശേരി, ചെമ്പന്‍ വിനോദ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്.

അങ്കമാലി ഡയറീസ് ഫെയിം ആന്റണി വര്‍ഗീസ് നായകനായെത്തുന്ന ചിത്രത്തില്‍ പുതുമുഖം അശ്വതി മനോഹരനാണ് നായികയാകുന്നത്. ദിലീപ് കുര്യന്‍ രചന നിര്‍വഹിക്കുന്ന ചിത്രത്തില്‍ ലിജോ ജോസ് പല്ലിശേരി അതിഥിയായെത്തുന്നുണ്ട്.

Top