ആന്റണി വര്‍ഗീസ് ചിത്രം ‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’ തമിഴിലേക്ക്

swathanthryam-ardharathriyil

ന്റണി വര്‍ഗിസിനെ നായകനാക്കി നവാഗതനായ ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത ‘സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍’ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മലയാളത്തില്‍ ചിത്രം ഒരുക്കിയ നവാഗത സംവിധായകന്‍ ടിനു പാപ്പച്ചന്‍ തന്നെയാണ് തമിഴിലും സംവിധാനം നിര്‍വഹിക്കുന്നത്. ജീവയാണ് നായകവേഷം അവതരിപ്പിക്കുന്നത്.

ദിലീപ് കുര്യന്‍ തിരകഥ ഒരുക്കിയ സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ ചെമ്പന്‍ വിനോദ്, വിനായകന്‍, ടിറ്റൊ വില്‍സണ്‍ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റുതാരങ്ങള്‍.

Top