സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ സ്വച്ഛ് ഭാരതിനും ഗുണം; എല്ലാ വീട്ടിലും കുടിവെള്ളം എത്തിക്കും

ന്യൂഡല്‍ഹി: പൊതുബജറ്റ് അവതരണത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ സ്വച്ഛ് ഭാരതിനും ഗുണം. വൃത്തിയും വെടിപ്പുമുള്ള ഇന്ത്യയ്ക്കായി മാറ്റിവച്ചത് 12,300 കോടിയാണെന്ന് നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.

ബജറ്റില്‍ കുടിവെള്ള വിതരണത്തിന് വിപുലമായ പദ്ധതി ഉണ്ടാക്കുമെന്നാണ് ധനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാ വീട്ടിലും കുടിവെള്ളം എത്തിക്കുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. ജല്‍ ജീവന്‍ മിഷന്‍ എന്ന പേരിലാണ് പദ്ധതി നടപ്പാക്കുക. എല്ലാ വീട്ടിലും പൈപ്പ് വെള്ളം എത്തിക്കാന്‍ ഇതുവഴി നടപടി എടുക്കും എന്നാണ് ബജറ്റിലെ പ്രഖ്യാപനം. ഈ പദ്ധതിക്കായി 3.6 ലക്ഷം കോടി രൂപയാണ് വകയിരുത്തുന്നത്.

തദ്ദേശ ജലവിതരണം മികവുറ്റതാക്കും. മഴവെള്ളക്കൊയ്ത്ത് പ്രോത്സാഹിപ്പിക്കാനും നടപടി ഉണ്ടാകുമെന്നാണ് പ്രഖ്യാപനം.

Top