സ്വച്ഛ് ഭാരത് പദ്ധതി ഭാഗിക വിജയം; ശുചിത്വം സദാചാര ബോധം വളര്‍ത്തുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: 1990 കളില്‍ ദാരിദ്ര നിര്‍മ്മാര്‍ജ്ജനത്തില്‍ ഇന്ത്യയുടെ മുന്നേറ്റം വളരെ വലുതാണെന്ന് കണക്കുകള്‍. 1993/94 കാലഘട്ടത്തില്‍ 46 ശതമാനത്തിലേയ്ക്ക് എത്തിയ ദാരിദ്ര നിരക്ക്, 2011/12 ല്‍ 13ലേക്ക് എത്തിക്കാന്‍ സാധിച്ചു. എന്നാല്‍ വിദ്യാഭ്യാസ രംഗത്തും സദാചാര ബോധത്തിന്റെ കാര്യത്തിലും ഇന്ത്യയ്ക്ക് മുന്നേറാന്‍ സാധിച്ചിട്ടില്ലെന്നാണ് സാമ്പത്തിക-സാമൂഹ്യ വളര്‍ച്ച നിരക്കുകള്‍ സൂചിപ്പിക്കുന്നത്.

സാമൂഹ്യ സുരക്ഷയുടെ കാര്യത്തില്‍ സ്ത്രീ-പുരുഷ സമത്വ വിഷയത്തില്‍ രാജ്യം ഇന്നും പിന്നിലാണ്. 2014 ആഗസ്റ്റ് 15നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വച്ഛ് ഭാരത് അഭിയാന്‍ പദ്ധതി പ്രഖ്യാപിക്കുന്നത്. പരസ്യമായി വെളിക്കിരിക്കുന്ന ഇന്ത്യന്‍ ചിത്രങ്ങളില്‍ നിന്നു മാറി എല്ലാവര്‍ക്കും ശൗചാലയം ഉറപ്പു വരുത്തുകയും പരിസര ശുചീകരണവുമായിരുന്നു പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍. ഈ വര്‍ഷത്തെ 150-ാം ഗാന്ധി ജയന്തി ആഘോഷങ്ങള്‍ നടക്കുന്ന വേളയില്‍ ലക്ഷ്യം കൈവരിക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും അത് നടപ്പിലാക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് കണക്കുകള്‍ പറയുന്നത്. എന്നാല്‍ ഇത്തരം പദ്ധതിയ്ക്ക് മുന്‍ കൈയ്യെടുത്ത നടപടി സ്വീകാര്യമാണെന്നാണ് പൊതു അഭിപ്രായം.

രാജ്യത്തെ ശൗചാലയങ്ങളെക്കുറിച്ച് വിശദമായ പഠനം നടത്തിയത് 2016ല്‍ ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യയാണ്. എന്നാല്‍, രാജ്യത്തെ മുന്‍പന്തിയില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങളും പട്ടണങ്ങളും മാത്രമായിരുന്നു സര്‍വ്വേയുടെ ഭാഗമായിരുന്നത്. ബീഹാര്‍ പോലെ, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഗ്രാമങ്ങളുള്ള സംസ്ഥാനങ്ങളെക്കുറിച്ച് പഠനത്തില്‍ വിശദമായി പരാമര്‍ശിച്ചിരുന്നില്ല. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ശുചിത്വ ഭാരതം പദ്ധതി മോദി സര്‍ക്കാരിന്റെ വലിയ നേട്ടമാണെന്ന് അരുണ്‍ ജയ്റ്റ്‌ലി അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ജിഎസ്ടി, നോട്ട് നിരോധനം, ബാങ്കുകളുടെ സംയോജനം തുടങ്ങിയവയെല്ലാം പൂര്‍ണ്ണ പരാജയമാണെന്നും ജനങ്ങള്‍ക്ക് സര്‍ക്കാരിലുള്ള വിശ്വാസം ഇക്കാരണങ്ങളാല്‍ നഷ്ടപ്പെട്ടെന്നും പ്യൂ സര്‍വ്വേ അടക്കമുള്ളവ കണ്ടെത്തിയത് സര്‍ക്കാരിന് തിരിച്ചടിയായിട്ടുണ്ട്.

1990 മുതല്‍ 2017 വരെയുള്ള 180 രാജ്യങ്ങളുടെ സദാചാര ബോധത്തെക്കുറിച്ച് ഐക്യരാഷ്ട്ര സഭ തന്നെ നടത്തിയ പഠനം പ്രസിദ്ധീകരിച്ചിരുന്നു. വീടിനു വെളിയില്‍ മല-മൂത്ര വിസര്‍ജ്ജനം നടത്തുന്ന കുട്ടികളില്‍ സദാചാര ബോധത്തെക്കുറിച്ച് തെറ്റിദ്ധാരണകള്‍ ഉണ്ടാകാം എന്നാണ് കണ്ടെത്തല്‍. സ്വച്ഛ് ഭാരത് ഭാഗികമായി വിജയമാണെന്നും സദാചാര മൂല്യങ്ങളെ പദ്ധതി വിജയത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്താമെന്നും യുഎന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 40 ശതമാനമാണ് അഞ്ച് വയസ്സില്‍ താഴെയുള്ള ഇന്ത്യയിലെ കുട്ടികളില്‍ സദാചാര മൂല്യങ്ങളില്‍ ഇടിവ് വന്നിരിക്കുന്നത്.

Top