swarnakaduva poster

വ്യത്യസ്തമാര്‍ന്ന വേഷപകര്‍ച്ചകൊണ്ട് ജനമനസില്‍ സ്ഥാനം നേടിയ ബിജുമേനോന്റെ പുതിയ ചിത്രമാണ് സ്വര്‍ണ കടുവ.

ബോക്‌സ്ഓഫീസ് കീഴടക്കി പുലിമുരുകന്‍ മുന്നേറുമ്പോഴാണ് സ്വര്‍ണകടുവയുടെ വരവ്. സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ ചര്‍ച്ച വിഷയം സ്വര്‍ണകടുവയുടെ പോസ്റ്ററാണ്.

പുലിയുടെയും കടുവയുടെയും ചിത്രമാണ് ഈ പോസ്റ്ററില്‍ ഉള്ളത്. അതില്‍ കടുവ പുലിയോട് പറയുന്നൊരു ഡയലോഗ് കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ‘അണ്ണാ…അണ്ണനെ തോല്‍പിക്കാം എന്ന അതിമോഹം കൊണ്ട് വരുകയല്ല, ജീവിക്കാന്‍ വേണ്ടി വരുന്നതാ…’

വളരെ രസകരമായ ഈ പോസ്റ്ററിലൂടെയാണ് അണിയറ പ്രവര്‍ത്തകര്‍ സ്വര്‍ണ്ണ കടുവയുടെ വരവ് അറിയിച്ചിരിക്കുന്നത്.

കോമഡിക്ക് പ്രാധാന്യം നല്‍കി ഒരുക്കിയിരിക്കുന്ന ചിത്രം അടുത്തമാസം നാലിന് റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.

ജോസ് തോമസാണ് ചിത്രത്തിന്റെ സംവിധായകന്‍. ഇനിയ, പൂജിത എന്നിവര്‍ നായികമാരായെത്തുന്ന ചിത്രത്തില്‍ ഇന്നസെന്റ്, സുധീര്‍ കരമന, അഞ്ജു അരവിന്ദ്, കോട്ടയം നസീര്‍, സുരേഷ് കൃഷ്ണ തുടങ്ങിയവര്‍ അണിനിരക്കുന്നു.

Top