SWARNAKADUVA OFFICIAL TRAILER

ബിജുമേനോന്‍ നായകനായ സ്വര്‍ണ്ണക്കടുവയുടെ ട്രെയിലര്‍ പുറത്തിറങ്ങി. മായാമോഹിനിക്കും ശൃഗാരവേലനും ശേഷം ജോസ് തോമസ് സംവിധാനം ചെയ്യുന്ന സിനിമയാണ് സ്വര്‍ണ്ണ കടുവ.

കുരുട്ടുബുദ്ധിയും കൗശലവുമായി ജീവിക്കുന്ന ‘റിനി ഐപ്പ് മാട്ടുമ്മേല്‍’ എന്ന കഥാപാത്രമായാണ് ബിജു മേനോന്‍ എത്തുക. തൃശൂര്‍ പശ്ചാത്തലമാവുന്ന സിനിമയാണിത്.

ഒരു ഇടവേളയ്ക്ക് ശേഷം ബാബു ജനാര്‍ദ്ദനന്‍ തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ ഇനിയയാണ് നായിക. ഇന്നസെന്റ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മനോജ് പിള്ളയാണ് ഛായാഗ്രഹണം.

പൂജിത, സുരേഷ് കൃഷ്ണ, സുധീര്‍ കരമന, ഹരീഷ് കണാരന്‍, കോട്ടയം നസീര്‍, ബൈജു, കലാഭവന്‍ ജിന്റോ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുക.

Top