സ്വരാജ് ട്രോഫി കണ്ണൂർ ജില്ലയിലെ പാപ്പിനിശ്ശേരി ഗ്രാമപ്പഞ്ചായത്തിന്

തിരുവനന്തപുരം:  ത്രിതല പഞ്ചായത്തുകളിൽ 2019–20ലെ മികച്ച പ്രവർത്തനത്തിനുള്ള സംസ്ഥാന സർക്കാരിന്റെ സ്വരാജ് ട്രോഫി കണ്ണൂർ ജില്ലയിലെ പാപ്പിനിശ്ശേരി ഗ്രാമപ്പഞ്ചായത്തിന്.കൊല്ലം ജില്ലയിലെ മുഖത്തലയാണു മികച്ച ബ്ലോക്ക് പഞ്ചായത്ത്. മികച്ച ജില്ലാ പഞ്ചായത്തിനുള്ള പുരസ്കാരം തിരുവനന്തപുരം നേടി.

ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി നിർവഹണത്തിൽ മികവു പുലർത്തിയ ഗ്രാമപ്പഞ്ചായത്തുകൾക്കു മഹാത്മാഗാന്ധി പുരസ്കാരങ്ങളും പ്രഖ്യാപിച്ചു. സംസ്ഥാനതലത്തിൽ ഒന്നാം  സ്ഥാനം കള്ളിക്കാടും (തിരുവനന്തപുരം), കൊക്കയാറും (ഇടുക്കി) നേടി. രണ്ടാം സ്ഥാനം: നായരമ്പലം, വാത്തിക്കുടി, വട്ടവട, ചെറുവണ്ണൂർ, കാരശ്ശേരി, മരുതോങ്കര, പുതുപ്പള്ളി, ആതവനാട്, മാറഞ്ചേരി, പെരുമണ്ണ ക്ലാരി, കൊടുമൺ, വെച്ചൂച്ചിറ, ചൊവ്വന്നൂർ, മീനങ്ങാടി, പൊഴുതന.

തിരുവനന്തപുരം വെള്ളാർ ക്രാഫ്റ്റ് വില്ലേജിലെ സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷത്തിൽ പുരസ്കാരങ്ങൾ സമ്മാനിക്കും.

Top