ജെഎന്‍യു സംഭവം; പ്രതികരണവുമായി ബോളിവുഡ് താരങ്ങള്‍

മുംബൈ: ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരേ നടന്ന ആക്രമണത്തില്‍ പ്രതിഷേധവുമായി ബോളിവുഡ് താരങ്ങള്‍. തപ്സി പന്നു, സ്വര ഭാസ്‌കര്‍, പൂജാ ഭട്ട്, ശബാന ആസ്മി, റിതേഷ് ദേഷ്മുഖ്, ദിയ മിര്‍സ എന്നീ താരങ്ങളാണ് തങ്ങളുടെ അഭിപ്രായം സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുന്നത്.

ജെഎന്‍യുവില്‍ നടന്നത് ഞെട്ടിപ്പിക്കുന്നതാണെന്നും വെറുതെ അപലപിച്ചാല്‍ മാത്രം മതിയാകില്ല എന്നുമാണ് ശബാന ആസ്മി ട്വിറ്ററില്‍ കുറിച്ചത്. അക്രമികള്‍ക്കെതിരേ എത്രയും പെട്ടെന്ന് നടപടി വേണമെന്നും അവര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം രാത്രി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തുള്ള സ്വര ഭാസ്‌കറിന്റെ വീഡിയോ റീട്വീറ്റ് ചെയ്താണ് ശബാന ആസ്മി പ്രതികരിച്ചത്.

നടന്‍ റിതേഷ് ദേഷ്മുഖും നടി തപ്സി പന്നുവും അതിരൂക്ഷമായ ഭാഷയിലായിരുന്നു ജെഎന്‍യു ആക്രമണത്തില്‍ ട്വിറ്ററിലൂടെ പ്രതികരിച്ചിരുന്നത്.

Top