മിസ്ഡ് കോള്‍ ക്യാംപെയിന്‍ വിശ്വസിക്കരുത്; പൗരത്വ നിയമത്തിനെതിരെ ബോളിവുഡ് താരം

ഴിഞ്ഞ ദിവസമാണ് പൗരത്വ നിയമത്തിന് പൊതുജനങ്ങളുടെ പിന്തുണ തേടി ബിജെപി മിസ്ഡ് കോള്‍ ക്യാംപെയിന്‍ ആരംഭിച്ചത്. ഇതിനായി ട്വിറ്റര്‍ അക്കൗണ്ടുകളിലൂടെ ബിജെപി നേതാക്കളെല്ലാം ഒരു ഫോണ്‍ നമ്പര്‍ ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു. ഇപ്പോള്‍ മിസ്ഡ് കോള്‍ ക്യാംപെയിനെ വിമര്‍ശിച്ച് എത്തിയിരിക്കുകയാണ് ബോളിവുഡ് താരം സ്വര ഭാസ്‌കര്‍.

തന്റെ ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് താരം നിലപാട് വ്യക്തമാക്കിയത്. ട്വിറ്ററില്‍ വ്യാപകമായി പരിഹസിക്കപ്പെട്ട ചില ട്വീറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ സഹിതമാണ് സ്വര ഭാസ്‌കര്‍ ട്വീറ്റ് ചെയ്തത്. ഒരിക്കലും ഒരു മിസ്ഡ് കോള്‍ ക്യാംപെയിനെ വിശ്വസിക്കരുതെന്നും പരാജയം എന്നൊരു ഹാഷ് ടാഗും ചേര്‍ത്തുകൊണ്ട് സ്വര ട്വീറ്റ് ചെയ്തു.

മോദി സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിന് താങ്കളുടെ പിന്തുണ നല്‍കാന്‍ നമ്പരിലേക്ക് മിസ്ഡ് കോള്‍ ചെയ്യാനായിരുന്നു ആഹ്വാനം. ഹിന്ദിയിലും ഇംഗ്ലീഷിലുമായി നേതാക്കള്‍ ഈ വിവരം ട്വീറ്റ് ചെയ്തിരുന്നു.

Top