‘ഇസ്രായേല്‍ ഭീകര രാജ്യമാണ്’ ഇസ്രായേല്‍ ആക്രമണത്തില്‍ പ്രതിഷേധവുമായി സ്വര ഭാസ്‌കര്‍

മുംബൈ: പലസ്തീനികള്‍ക്കെതിരായ ഇസ്രായേല്‍ ആക്രമണത്തില്‍ പ്രതിഷേധവുമായി ഇന്ത്യന്‍ നടിയും ആക്ടിവിസ്റ്റുമായ സ്വര ഭാസ്‌കര്‍. ‘ഇസ്രായേല്‍ ഭീകര രാജ്യമാണ്, അതില്‍ കൂടുതല്‍ ഒന്നും പറയാനില്ല’ എന്നാണ് സ്വര ഭാസ്‌കര്‍ ട്വീറ്റ് ചെയ്തത്. ഇസ്രായേല്‍ ആക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 22 പേര്‍ ഗസ്സയില്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സ്വര ഭാസ്‌കറിന്റെ ട്വിറ്റ് വന്നത്.

ഏഷ്യയില്‍ നിന്ന് ഗസ്സയിലേക്ക് നടത്തിയ ഐക്യദാര്‍ഢ്യ പ്രകടനത്തില്‍ പങ്കെടുത്തതിന്റെയും 2011ല്‍ ഗസ്സ സന്ദര്‍ശിച്ചതിന്റെയും ഫോട്ടോയും സ്വര ഭാസ്‌കര്‍ പങ്കുവെച്ചു. ‘പലസ്തീനൊപ്പം നില്‍ക്കുകയും അവര്‍ക്ക് നീതി തേടുകയും ചെയ്യുകയെന്നത് ഒരു ഇസ്‌ലാമിക ആവശ്യമല്ല. അത് പ്രാഥമികമായും പ്രധാനമായും സാമ്രാജ്യത്വ വിരുദ്ധവും അധിനിവേശ വിരുദ്ധവും വര്‍ഗവിവേചനത്തിനെതിരായതുമാണ്. അതുകൊണ്ട് നമ്മുടെയെല്ലാം ഉള്ളില്‍ മുസ്ലീമല്ലാത്തവരില്‍ പോലും അതൊരു ആശങ്കയായി നിറയേണ്ടതുണ്ട്.’സ്വര ട്വീറ്ററില്‍ കുറിച്ചു.

Top