നടി സ്വര ഭാസ്കറിനെതിരെ വധഭീഷണി; അന്വേഷണം

ഡൽഹി: ബോളിവുഡ് അഭിനേത്രി സ്വര ഭാസ്കറിനെതിരെ വധഭീഷണി. മുംബൈയിലെ വെർസോവയിലുള്ള താരത്തിന്റെ വീട്ടിലേക്കാണ് ഭീഷണിക്കത്ത് വന്നത്. ഹിന്ദിയിൽ എഴുതിയിരുന്ന കത്തിൽ, സവർക്കറെ അപമാനിക്കുന്നത് രാജ്യത്തെ യുവജനം സഹിക്കില്ലെന്ന് എഴുതിയിരുന്നു. പിന്നാലെ താരം വെർസോവ പൊലീസ് സ്റ്റേഷനിൽ പരാതിനൽകുകയായിരുന്നു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Top