ആദ്യം ഡോളര്‍ കടത്തിയത് കോണ്‍സുല്‍ ജനറലും അറ്റാഷേയും ചേര്‍ന്നെന്ന് സ്വപ്ന

കൊച്ചി: വിദേശത്തേയ്ക്ക് ആദ്യം ഡോളര്‍ കടത്തിയത് കോണ്‍സുല്‍ ജനറലും അറ്റാഷേയും ചേര്‍ന്നെന്ന് സ്വപ്‌ന സരേഷ് മൊഴി നല്‍കിയതായി കസ്റ്റംസ് എറണാകുളം എകണോമിക്ക് ഒഫന്‍സ് കോടതിയെ അറിയിച്ചു. ഡോളര്‍ വിദേശത്തേയ്ക്ക് കടത്തിയതിന് സ്വപ്നയ്ക്കും സരിത്തിനുമെതിരെ രജിസ്റ്റര്‍ ചെയ്ത കേസിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. ഇവരുടെ മാത്രയിലാണ് സ്വപ്നയുടെ ഡോളര്‍ കടത്തെന്നും കസ്റ്റംസ് പറയുന്നു.

ഒമാനിലേയ്ക്കായിരുന്നു ഡോളര്‍ കടത്തിയത്. സ്വപ്നയും, സരിത്തും, ഖാലിദും ചേര്‍ന്നാണ് ഡോളര്‍ വിദേശത്തേയ്ക്ക് കൊണ്ട് പോയതെന്ന് കസ്റ്റംസ് റിപ്പോര്‍ട്ടിലുണ്ട്. ഖാലിദിന്റെ ഹാന്റ് ബാഗിലാണ് ഡോളര്‍ ഒളിപ്പിച്ചത്. കോണ്‍സുലേറ്റിലെ എക്സ്റേ മെഷീനില്‍ ഡമ്മി പരിശോധന നടത്തിയിരുന്നു. ഡോളര്‍ വിമാനതാവളത്തില്‍ പിടികൂടുമോ എന്നറിയാനായിരുന്നു ഡമ്മി പരിശോധന. എല്ലാ ഡോളര്‍ കടത്തിലും വിമാനത്താവളത്തില്‍ സഹായം ചെയ്തത് സ്വപ്‌നയും സരിത്തും ചേര്‍ന്നാണെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു.

Top