സ്വപ്നയെ ഭീഷണിപ്പെടുത്തി ; യുവാവ് കസ്റ്റഡിയിൽ

ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന സ്വപ്നയുടെ പരാതിയിൽ യുവാവിനെ അറസ്റ്റ് ചെയ്തു. പെരിന്തൽമണ്ണ അങ്ങാടിപ്പുറം സ്വദേശി നൗഫലിനെയാണ് മങ്കട പൊലീസ് കസ്റ്റഡിയിലെടുത്തത്‌. പ്രതി മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്നാണ് പൊലീസ് നിഗമനം. മുഖ്യമന്ത്രി പിണറായി വിജയനും കെ.ടി ജലീലിനും എതിരായ ആരോപണങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഒരാൾ വിളിച്ചു ഭീഷണിപ്പെടുത്തിയെന്ന് സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തുടർച്ചയായി ഭീഷണി സന്ദേശങ്ങൾ വന്നുകൊണ്ടിരിക്കുന്നുണ്ട്. മലപ്പുറത്തുനിന്ന് നൗഫൽ എന്നു പേരുള്ളയാൾ കെ.ടി ജലീലിന്റെ നിർദേശത്തിൽ വിളിക്കുകയാണെന്ന് പറഞ്ഞു വിളിച്ചു എന്നും സ്വപ്ന പറഞ്ഞു.

താനും അമ്മയും മകനും ഏതു സമയവും കൊല്ലപ്പെടാം. മുഖ്യമന്ത്രിക്കും ജലീലിനും എതിരായ ആരോപണങ്ങൾ പിൻവലിക്കാൻ ആവശ്യപ്പെട്ട് നിരന്തരം ആളുകൾ വിളിച്ച് ഭീഷണിപ്പെടുത്തുണ്ടെന്നും സ്വപ്ന പറഞ്ഞു. എത്രനാൾ ജീവനോടെയുണ്ടാകുമെന്ന് അറിയില്ല. ഒരുപാട് ഭീഷണികൾ മുൻപും ഉണ്ടായിരുന്നു. അതെല്ലാം ഇന്റർനെറ്റ് വഴിയുള്ളതായിരുന്നതിനാൽ കാര്യമാക്കിയിരുന്നില്ല. എന്നാൽ, കഴിഞ്ഞ ദിവസം മുതൽ നേരിട്ട് ഫോൺ നമ്പർ വഴി അഡ്രസെല്ലാം പറഞ്ഞാണ് നിരന്തരം വിളി വന്നുകൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രിയുടെയും മകളുടെയും കെ.ടി ജലീലിന്റെയുമെല്ലാം പേരു പറയുന്നത് നിർത്താനാണ് ആവശ്യപ്പെടുന്നത്. ഇല്ലെങ്കിൽ ഇല്ലാതാക്കിക്കളയുമെന്നുള്ള ശക്തമായ ഭീഷണികളാണ് ഇന്നലെ മുതൽ കിട്ടിക്കൊണ്ടിരിക്കുന്നും സ്വപ്ന വെളിപ്പെടുത്തി.

Top