കൈക്കൂലി വാങ്ങിയത് എല്ലാം ശിവശങ്കറിന്റെ അറിവോടെയെന്ന് സ്വപ്ന

തിരുവനന്തപുരം: എം ശിവശങ്കറിനെതിരെ സ്വപ്ന സുരേഷിന്റെ നിര്‍ണായക മൊഴി. താന്‍ കൈക്കൂലി വാങ്ങിയത് മുഴുവനും ശിവശങ്കര്‍ അറിഞ്ഞാണെന്നും ഒരു കോടി രൂപ ലോക്കറില്‍ സൂക്ഷിക്കാന്‍ നിര്‍ദ്ദേശിച്ചത് ശിവശങ്കറാണെന്നും എന്‍ഫോഴ്‌സ്‌മെന്റിന് നല്‍കിയ മൊഴിയിലുണ്ട്.

ഇന്നലെ ജയിലില്‍ വച്ച് നടന്ന ചോദ്യം ചെയ്യലിലാണ് നിര്‍ണായക മൊഴി നല്‍കിയത്. കെ ഫോണിലും ലൈഫ് മിഷനിലും കൂടുതല്‍ കരാറുകള്‍ സന്തോഷ് ഈപ്പന് ശിവശങ്കര്‍ വാഗ്ദാനം ചെയ്‌തെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്.

Top