സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി വേണം; കോടതി സരിതയുടെ ഹർജി തള്ളി

കൊച്ചി: മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ സ്വപ്ന സുരേഷിന്റെ വിവാദ വെളിപ്പെടുത്തലിൽ രഹസ്യമൊഴി ആവശ്യപ്പെട്ട് സരിത എസ് നായർ നൽകിയ ഹർജി കോടതി തള്ളി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് സരിതയുടെ ഹർജി തള്ളിയത്. അന്വേഷണ ഏജൻസിക്ക് മാത്രമേ രഹസ്യമൊഴിയുടെ പകർപ്പ് നൽനാകൂവെന്ന് കോടതി വ്യക്തമാക്കി.

ക്രൈംബ്രാഞ്ചും നേരത്തേ ഇതേ ആവശ്യമുന്നയിച്ചിരുന്നു. അന്നും ഇക്കാര്യം ബോധ്യപ്പെടുത്തിയതാണെന്ന് കോടതി ഓർമ്മിപ്പിച്ചു. അന്വേഷണം പുരോ​ഗമിക്കുന്ന ഘട്ടത്തിൽ അന്വേഷണ ഉദ്യോ​ഗസ്ഥനോ ഏജൻസിക്കോ മാത്രമേ രഹസ്യമൊഴി നൽകാൻ കഴിയൂ എന്ന നിലപാടിൽ തന്നെയാണ് കോടതി.

മുഖ്യമന്ത്രിയുമായും കുടുംബവുമായും ബന്ധമുണ്ടെന്ന സ്വപ്ന സുരേഷിന്റെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രിയുടെ ഓഫീസ് നേരത്തേ രം​ഗത്തെത്തിയിരുന്നു. കോൺസുലേറ്റ് ജനറലിന്റെ സെക്രട്ടറിയെന്ന നിലയിലാണ് അവർ തന്റെ അടുത്ത് വന്നതെന്നും ആ നിലയ്ക്കുള്ള പരിചയമാണുള്ളതെന്നുമാണ് മുഖ്യമന്ത്രി വീഡിയോയിൽ വിശദീകരിക്കുന്നത്.

Top