സ്വപ്‌ന സുരേഷ് ഇഡിക്ക് മുന്നില്‍ നാളെ ഹാജരാകില്ല;15 ന് ഹാജരാകും

തിരുവനന്തപുരം: ഇഡിക്ക് മുന്നില്‍ ചോദ്യംചെയ്യലിന് സ്വപ്‌ന സുരേഷ് നാളെ ഹാജരാകില്ല. ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ നാളെ ഹാജരാകാന്‍ കഴിയില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരെ അറിയിച്ചു. ഈ മാസം 15 ന് ഇഡിക്ക് മുമ്പില്‍ ഹാജരാകുമെന്നും സ്വപ്ന അറിയിച്ചു.

ഇഡി കസ്റ്റഡിയിലിരിക്കെ പുറത്തുവന്ന തന്റെ ശബ്ദരേഖ ആസൂത്രിതമായിരുന്നെന്ന സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് ഇഡി സ്വപ്നയ്ക്ക് നോട്ടീസ് അയച്ചത്.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിളിച്ചത് എന്തിനെന്ന് വ്യക്തമല്ല. നേരത്തെയുള്ള കേസിന്റെ ഭാഗമാണോ അതോ പുതിയ വെളിപ്പെടുത്തലാണോ കാരണമെന്ന് അറിയില്ല. മാധ്യമങ്ങളിലൂടെയാണ് മൊഴിയെടുക്കും എന്ന വിവരം അറിഞ്ഞത്. താന്‍ തെറ്റായ ഒന്നും പറഞ്ഞിട്ടില്ല. ശിവശങ്കറിനെയും പുസ്തകത്തെ കുറിച്ചുമാണ് ചോദിക്കുന്നതെങ്കില്‍ അറിയുന്നത് എല്ലാം പറയും.

ഏത് ഏജന്‍സി ചോദിച്ചാലും സത്യം പറയും. അന്വേഷണ ഏജന്‍സിയോട് പൂര്‍ണമായും സഹകരിക്കും. എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കുമെന്നും സ്വപ്ന കൂട്ടിച്ചേര്‍ത്തു. ശിവശങ്കറിന്റെ പുസ്തകത്തെ കുറിച്ച് പറയാന്‍ വേണ്ടിയാണ് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്. പറഞ്ഞത് സത്യമായ കാര്യങ്ങള്‍ ആണെന്നും സ്വപ്ന സുരേഷ് കൂട്ടിച്ചേര്‍ത്തു.

Top