ഗൂഢാലോചനക്കേസ് റദ്ദാക്കണം; സ്വപ്ന ഹൈക്കോടതിയിലേക്ക്

കൊച്ചി: മുൻ മന്ത്രി കെടി ജലീലിന്റെ പരാതിയിലെടുത്ത ഗൂഢാലോചനക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് ഹൈക്കോടതിയിൽ ഹർജി നൽകും. കന്റോൺമെന്റ് പൊലീസ് എടുത്ത കേസ് റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. കേസിലെ മറ്റ് പ്രതിയായ പിസി ജോർജും ഹൈക്കോടതിയിൽ ഹർജി നൽകും.

കലാപുമുണ്ടാക്കാൻ ശ്രമം, ഗൂഢാലോചന വകുപ്പുകൾ പ്രകാരമാണ് സ്വപ്‌നയ്‌ക്കെതിരെയും പിസി ജോർജിനുമെതിരെയുമാണ് കേസ് എടുത്തത്. തിങ്കളാഴ്ച ഹൈക്കോടതിയിൽ ഹർജി നൽകുമെന്ന് സ്വപ്‌നയുടെ അഭിഭാഷകർ അറിയിച്ചു. അതേസമയം ഇന്നോ നാളെയോ കോടതിയെ സമീപിക്കാനാണ് തീരുമാനമെന്ന് പിസി ജോർജിന്റെ അഭിഭാഷകർ വ്യക്തമാക്കി.

ബുധനാഴ്ചയാണ് സ്വപ്‌നയ്‌ക്കെതിരെയും പിസി ജോർജിനെതിരെയും മുൻ മന്ത്രിയും എംഎൽഎയുമായ കെടി ജലീൽ പരാതി നൽകിയത്. മുഖ്യമന്ത്രിയും ഡിജിപിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയായിരുന്നു പരാതി നൽകിയത്.. കള്ള ആരോപണങ്ങൾക്കെതിരെയാണ് പരാതി നൽകിയതെന്ന് കെടി ജലീൽ പറഞ്ഞു.

Top