സരിത്തിനെ പൊക്കി, അഭിഭാഷകനെതിരെ കേസ്; മാധ്യമങ്ങൾക്ക് മുന്നിൽ കുഴഞ്ഞു വീണ് സ്വപ്ന

പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ താൻ നൽകിയ മൊഴിയിൽ ഉറച്ചു നിൽക്കുന്നുവെന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. എന്തുകൊണ്ട് ഷാജ് കിരണിനെതിരെ പൊലീസ് കേസെടുക്കുന്നില്ലെന്നും തൻറെ അഭിഭാഷകനെതിരെ കേസെടുത്തിരിക്കുകയാണെന്നും സ്വപ്ന വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തനിക്ക് അഭിഭാഷകനില്ലാത്ത അവസ്ഥയാണ്. തന്നെ എന്തുകൊണ്ടാണ് അവരിപ്പോഴും ഇങ്ങനെ ദ്രോഹിക്കുന്നതെന്നും സ്വപ്ന സുരേഷ് ചോദിച്ചു. വികാരഭരിതയായി വാർത്താസമ്മേളനം തുടങ്ങിയ സ്വപ്ന പൊട്ടിക്കരഞ്ഞു. പിന്നാലെ അവർ കുഴഞ്ഞു വീണു. അഭിഭാഷകനെതിരെ കേസെടുത്തതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കവെയാണ് സ്വപ്ന കുഴഞ്ഞുവീണത്. സ്വപ്നയെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി.

തൻറെ അഭിഭാഷകനെതിരെ കേസെടുക്കുമെന്ന് ഷാജ് കിരൺ പറഞ്ഞിരുന്നു. അതാണിപ്പോൾ സംഭവിച്ചിരിക്കുന്നത്. എപ്പോഴും അഭിഭാഷകരെ മാറ്റാനൊന്നും തന്റെ കൈയിൽ പണമില്ല. ഇന്ന് അഭിഭാഷകനെതിരെ കേസെടുത്തിരിക്കുന്നത് അദ്ദേഹത്തിന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റിൻറെ പേരിലാണ്.

താനൊരു ഓഡിയോ ഇന്നലെ മൂന്ന് മണിക്ക് പുറത്താക്കി. കേസുമായി ബന്ധപ്പെട്ട കാര്യമാണ് ഒരു പരിധി വരെ. അതല്ലാതെ തന്റെ കേസിൽ രക്ഷപ്പെടാനുള്ള ശ്രമം താൻ നടത്തിയിട്ടില്ല എന്നും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു. തന്നെ എന്തിനാണ് ഇങ്ങനെ വേട്ടയാടുന്നത്. ഒരു തീവ്രവാദിയെപ്പോലെ തന്നോട് പെരുമാറുന്നത് എന്തിനാണെന്നും സ്വപ്ന ചോദിച്ചു. പിന്നാലെയാണ് സ്വപ്ന കുഴഞ്ഞുവീണതും അപസ്മാരത്തിന്റെ ലക്ഷണങ്ങൾ കാണിച്ചതും.

 

 

 

 

 

 

Top