മുഖ്യമന്ത്രിയും സ്വപ്നയും തമ്മിലുള്ള ഇടപാട് ബിജെപി പറഞ്ഞത് അക്ഷരംപ്രതി ശരി : സുരേന്ദ്രന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയും സ്വപ്നയും തമ്മിലുള്ള ഇടപാട് ബിജെപി വ്യക്തമായി പറഞ്ഞിരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഇവര്‍ തമ്മിലുള്ള ഇടപാട് അക്ഷരംപ്രതി ശരിവയ്ക്കുന്നതാണ് എന്‍ഐഎ റിപ്പോര്‍ട്ട് എന്നും സുരേന്ദ്രന്‍ പറഞ്ഞു. സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്നയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുത്ത ബന്ധമെന്ന് എന്‍ഐഎ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനു പിന്നാലെയാണ് സുരേന്ദ്രന്റെ പ്രതികരണം.

ഇത് വളരെ ഗൗരവമേറിയ കാര്യമാണ്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ബന്ധം തെളിഞ്ഞു. മുഖ്യമന്ത്രി രാജി വച്ച് അന്വഷണം നേരിടണം. എങ്കില്‍ മാത്രമേ സത്യാവസ്ഥ പുറത്തു കൊണ്ടുവരാന്‍ സാധിക്കു. എന്‍ഐഎ വിശ്യാസ്യതയുള്ള ഏജന്‍സിയാണ്. എന്‍ഐഎയുടെ അന്വേഷണത്തെ മുഖ്യമന്ത്രി സ്വാഗതം ചെയ്തതാണ്. അതുകൊണ്ട് മുഖ്യമന്ത്രിക്ക് മുടന്തന്‍ ന്യായം പറയാന്‍ സാധിക്കില്ലെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Top