സ്വപ്ന സുരേഷിന് അഞ്ച് ഐ ഫോണുകളും വാങ്ങി നല്‍കി; വെളിപ്പെടുത്തലുമായി യൂണിടാക് എംഡി

 

ലൈഫ് പദ്ധതിക്കായി നാല് കോടി 48 ലക്ഷം കമ്മീഷനും സ്വപ്‌നയ്ക്കായി അഞ്ച് ഐ ഫോണുകളും വാങ്ങി നല്‍കി യൂണിടാക് എംഡി സന്തോഷ് ഈപ്പന്‍. യുഎഇ ദിനാഘോഷ ചടങ്ങില്‍ പങ്കെടുക്കുന്ന അതിഥികള്‍ക്ക് നല്‍കാനായാണ് സ്വപ്ന ഐ ഫോണുകള്‍ വാങ്ങിയത്. പങ്കെടുത്ത അതിഥികളില്‍ ഒരാള്‍ രമേശ് ചെന്നിത്തലയാണെന്നും സന്തോഷ് വെളിപ്പെടുത്തി.

ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തല്‍. നല്‍കിയ ഫോണുകള്‍ 2019 ഡിസംബര്‍ രണ്ടിന് നടന്ന ചടങ്ങില്‍ രമേശ് ചെന്നിത്തലയ്ക്ക് അടക്കമുള്ള അതിഥികള്‍ക്ക് സ്വപ്ന സമ്മാനിച്ചു.

കമ്മീഷനില്‍ മൂന്ന് കോടി 80 ലക്ഷം രൂപ കോണ്‍സുലേറ്റ് ജീവനക്കാരന്‍ ഈജിപ്ഷ്യന്‍ പൗരന്‍ ഖാലിദിന് നല്‍കി. കോണ്‍സുലേറ്റ് ജനറലാണ് പണം സ്വപ്ന വഴി ആവശ്യപ്പെട്ടതെന്നും സന്തോഷ് ഈപ്പന്‍ പറഞ്ഞു.

Top