സ്വപ്‌ന സുരേഷിനെ ഭീഷണിപ്പെടുത്തിയ കേസില്‍ എഫ്‌ഐആര്‍ ഇല്ല

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ ഭീഷണിപ്പെടുത്തിയ കേസില്‍ എഫ്‌ഐആര്‍ ഇല്ല. സ്വപ്നയെ ജയിലില്‍ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ വന്നിരിക്കുന്നത്. നെയ്യാറ്റിന്‍കര മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവാണ് സ്റ്റേ ചെയ്തത്.

സ്വപ്നയെ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തില്‍ തിരുവനന്തപുരം പോര്‍ട്ട് പൊലീസിനോടാണ് മജിസ്ട്രേറ്റ് കോടതി കേസെടുത്ത് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടത്. ഉന്നതരുടെ പേര് പറയാതിരിക്കാന്‍ സ്വപ്നയ്ക്ക് മേല്‍ ഭീഷണിയുണ്ടെന്ന് നെയ്യാറ്റിന്‍കര സ്വദേശി നല്‍കിയ ഹര്‍ജിയിലാണ് കേസെടുത്ത് അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടത്.

ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി ഇടപെടല്‍. ഇതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

Top