സ്വപ്‌ന സുരേഷ് ഇ മെയിൽ പാസ്‌വേഡ് മാറ്റി; എൻഐഎ കോടതിയിൽ അപേക്ഷ നൽകി ഇഡി

കൊച്ചി: സ്വപ്ന സുരേഷിന്റെ ഇ മെയിൽ വിവരങ്ങൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൈമാറണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് എൻ ഐഎ കോടതിയിൽ അപേക്ഷ നൽകി. നയതന്ത്ര സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് കസ്റ്റഡിയിലായിരുന്ന സമയത്ത് എൻഐഎ മെയിൽ വിവരങ്ങൾ ശേഖരിച്ചിരുന്നു.

എന്നാൽ, ഇപ്പോൾ പാസ്വേർഡ് മാറ്റിയതോടെ സ്വപ്ന ഒഴികെ മറ്റാർക്കും വിവരങ്ങൾ ലഭ്യമായിരുന്നില്ല. സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ കേസ് അന്വേഷണം തുടരുന്നതിനാൽ മെയിൽ വിവരങ്ങൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇഡിയുടെ ഹ4ജി.

അതേസമയം, ഡോളർ കടത്തുക്കേസിൽ സ്വപ്നയുടെ രഹസ്യമൊഴി ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൽകിയ അപേക്ഷ പ്രത്യേക സാമ്പത്തിക കുറ്റകൃത്യ കോടതി തള്ളിയിരുന്നു.

 

Top