ജയിലിൽ തന്റെ വായനാലോകം തീർത്ത് സ്വപ്ന

തിരുവനന്തപുരം ;ശിവശങ്കരന്റെ അറസ്റ്റോടെ സ്വർണക്കള്ളക്കടത്ത് കേസ് പുതിയ വഴി തിരിവിൽ എത്തി നിൽകുമ്പോൾ ജയിലിനകത്ത് നിന്നും വരുന്ന സ്വപ്നയെ കുറിച്ചുള്ള വാർത്തകൾ ഏറെ കൗതുകമുണർത്തുന്നതാണ്. ജയിലിൽ മുഴുവൻ സമയവും വായനക്കായി മാറ്റി വയ്ക്കുകയാണ് സ്വപ്ന എന്നാണ് ജയിലിൽ നിന്നുള്ള വാർത്തകൾ. മറ്റു തടവുമാരുമായി അതികം ബന്ധപ്പെടാതെ തന്റെ പുസ്തകങ്ങളുടെയും, വായനയുടെയും ലോകത്താണ് സ്വപ്ന.

ആദ്യം ജയിൽ സാഹചര്യമായി ഒത്തുപോകാൻ ബുദ്ധിമുട്ടുണ്ടായിരുന്ന സ്വപ്നക്ക് മാനസിക സമ്മർദ്ദവും രക്തസമ്മർദ്ദവുമെല്ലാം ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ജയിൽ അന്തരീക്ഷമായി ഇണങ്ങിയിരിക്കുകയാണ് സ്വപ്ന എന്നുമാണ് വാർത്തകൾ. ജയിൽ ലൈബ്രറിയിൽ നിന്നുള്ള പുസ്തകങ്ങളും, ആനുകാലിക പ്രസിദ്ധികരണങ്ങളുമാണ് സ്വപ്ന കൂടുതൽ വായിക്കുന്നത് എങ്കിലും ഏറ്റവും പ്രിയം ഇംഗ്ലീഷ് സാഹിത്യതോട് തന്നെയാണ് എന്നും ജയിലിൽ നിന്നുള്ള വിവരങ്ങളിൽ പറയുന്നു.

Top