സ്വപ്‌നയുടെ ബാങ്ക് ലോക്കറുകളില്‍ ഒന്ന് ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെയും പേരില്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്നയുടെ തിരുവനന്തപുരത്ത രണ്ട് ബാങ്ക് ലോക്കറുകളില്‍ ഒന്ന് സ്വപ്നയുടെയും ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെയും സംയുക്ത പേരിലുള്ളതാണെന്ന് കണ്ടെത്തല്‍. ഇതേ തുടര്‍ന്ന്, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ സമ്പാദ്യത്തേക്കുറിച്ച് കസ്റ്റംസ് അന്വേഷണം ആരംഭിച്ചു.

ശിവശങ്കറിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഇത്തരത്തില്‍ ജോയിന്റ് അക്കൗണ്ട് എടുത്തതെന്നാണ് അക്കൗണ്ടന്റ് കസ്റ്റംസിനോട് പറഞ്ഞത്. ഇതിന്റെ നിജസ്ഥിതിയാണ് കസ്റ്റംസ് ആദ്യമായി പരിശോധിക്കുന്നത്.

ശിവശങ്കറിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് സ്വപ്നയ്‌ക്കൊപ്പം ബാങ്കില്‍ ലോക്കര്‍ അക്കൗണ്ട് തുറന്നതെന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴി കേന്ദ്രീകരിച്ചാണ് പരിശോധന.

സ്വപ്നയുടെ തിരുവനന്തപുരത്ത രണ്ട് ബാങ്ക് ലോക്കറുകളില്‍ നിന്നായി ഒരു കോടി രൂപയും ഒരു കിലോയോളം സ്വര്‍ണവും എന്‍ഐഎ കണ്ടെടുത്തിരുന്നു. മൊഴി ശരിയെങ്കില്‍ സ്വപ്നയുടെ സാമ്പത്തിക ഇടപാടിലും സമ്പാദ്യത്തിലും ശിവശങ്കറിനും പങ്കെന്നതിന് തെളിവായി ഇതു മാറുമെന്നും കണക്കുകൂട്ടുന്നു.

Top