സ്വപ്ന സുരേഷിന് നിയമനം; എച്ച്ആര്‍ഡിഎസില്‍ സിഎസ്ആര്‍ ഡയറക്ടര്‍

തിരുവനന്തപുരം:  സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന് പുതിയ ജോലി. പാലക്കാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എച്ച് ആര്‍ ഡി എസ് എന്ന എന്‍.ജി.ഒയില്‍ കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോന്‍സിബിലിറ്റി മാനേജറായാണ് സ്വപ്‌നയ്ക്ക് ജോലി ലഭിച്ചിരിക്കുന്നത്. ആദിവാസി മേഖലയില്‍ വിടുകള്‍ വച്ചു നല്‍കി അവരുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന എന്‍ ജി ഒയാണ് എച്ച് ആര്‍ ഡി എസ്.

ഈ എന്‍.ജി.ഒ യ്ക്കു വേണ്ടി ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും മറ്റു വിദേശ രാജ്യങ്ങളില്‍ നിന്നും പണമെത്തിക്കണം. ഇതുമായി ബന്ധപ്പെട്ട ജോലിയാണ് സ്വപ്‌നയ്ക്കുള്ളത്. കഴിഞ്ഞയാഴ്ച ജോലിയില്‍ പ്രവേശിക്കണമെന്നായിരുന്നു സ്വപ്നയ്ക്ക് ലഭിച്ചിരുന്ന നിര്‍ദ്ദേശം. എന്നാല്‍ ഇ.ഡിയുടെ ചോദ്യം ചെയ്യല്‍ അവസാനിച്ചിട്ടില്ലാത്തതിനാല്‍ ജോലിയില്‍ പ്രവേശിക്കുന്നതിന് സ്വപ്ന കുറച്ചുകൂടി സാവകാശം ചോദിച്ചിരുന്നു.

Top