ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നില്‍ എം ശിവശങ്കര്‍ ആകാമെന്ന് സ്വപ്‌ന സുരേഷ്

തിരുവനന്തപുരം: തനിക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നില്‍ എം ശിവശങ്കര്‍ ആകാമെന്ന് സ്വപ്ന സുരേഷ്. എയര്‍ ഇന്ത്യ ഉദ്യോഗസ്ഥന് എതിരെ വ്യാജ പീഡന പരാതി നല്‍കിയെന്ന കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെയാണ് സ്വപ്നയുടെ പ്രതികരണം. അധികാരമുള്ളവര്‍ക്ക് എതിരെ സത്യം പറയുമ്പോള്‍ തിരിച്ചടി തുടങ്ങിയിരിക്കുന്നു എന്നുവേണം കാണാന്‍ എന്ന് സ്വപ്ന പറഞ്ഞു.

സര്‍ക്കാരിനെ കുറിച്ചല്ല പറയുന്നത്. ശിവശങ്കര്‍ എന്ന വ്യക്തിയെക്കുറിച്ചാണ്. ഈ കേസ് അന്വേഷണ സമയത്ത് തന്നെ സഹായിക്കാനായി ശിവശങ്കര്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുമായി സംസാരിച്ചിരുന്നു. ഇപ്പോള്‍ പെട്ടെന്ന് ചാര്‍ജ് ഷീറ്റ് വരുമ്പോള്‍ സത്യം പറയുമ്പോള്‍ ഉണ്ടാകുന്ന റിയാക്ഷന്‍ ആയിരിക്കും.

കേസിനെക്കുറിച്ച് പറയാന്‍ താത്പര്യമില്ല. പെട്ടെന്ന് കേസു വന്നതിന് പിന്നില്‍, ശിവശങ്കറിന്റെ അധികാരം ഉപയോഗിച്ച് തന്നെ ഉപദ്രവിക്കാന്‍ ആയിരിക്കുമെന്നും സ്വപ്ന കൂട്ടിച്ചേര്‍ത്തു.

 

Top