ശിവശങ്കറിന് സ്വര്‍ണക്കടത്തിനെ കുറിച്ച് അറിയില്ലെന്ന് സ്വപ്ന

കൊച്ചി: സ്വര്‍ണക്കടത്തിനെ കുറിച്ച് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് അറിയില്ലായിരുന്നുവെന്ന് സ്വപ്ന സുരേഷിന്റെ മൊഴി. ജൂലൈ 27നും 31നും സ്വപ്ന സുരേഷ് നല്‍കിയ മൊഴികളിലാണ് ഇക്കാര്യം പരാമര്‍ശിച്ചിരിക്കുന്നത്.

സ്വപ്ന പിടിയിലായതിന് ശേഷം രണ്ടു തവണയാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ മൊഴി രേഖപ്പെടുത്തിയത്. ജൂലൈ 31 ന് 33 പേജുള്ള രഹസ്യമൊഴിയായിരുന്നു സ്വപ്ന നല്‍കിയത്. ഈ മൊഴിയാണ് സീല്‍ഡ് കവറിലാക്കി കോടതിയില്‍ നല്‍കിയിരുന്നത്.

താനും സരിത്തുമായുള്ള ബന്ധങ്ങള്‍ ശിവശങ്കറിന് അറിയില്ലായിരുന്നു. സ്വര്‍ണക്കടത്ത് അടക്കമുള്ള തന്റെ ബിസിനസുകളെക്കുറിച്ച് ശിവശങ്കറിന് അറിയില്ലായിരുന്നുവെന്നും സ്വപ്നയുടെ മൊഴിയില്‍ പറയുന്നു. സ്വപ്നയുടെ വീട് പണിയുടെ സമയത്ത് സന്ദീപും, സരിത്തും എം. ശിവശങ്കറും ചടങ്ങുകളില്‍ പങ്കെടുത്തിരുന്നു.

Top