മുഖ്യമന്ത്രിക്കെതിരെ സ്വപ്ന ഗൂഢാലോചന നടത്തി; സർക്കാർ കോടതിയിൽ

സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന നടത്തിയെന്നാവർത്തിച്ച് സർക്കാർ. ക്രിമിനല്‍ ഗൂഢാലോചനയാണ് സ്വപ്ന നടത്തിയത് എന്നാണ് സർക്കാർ ആരോപണം. ഹൈക്കോടതിയിൽ ആണ് സർക്കാർ നിലപാട് ആവർത്തിച്ചത്. സ്വപ്ന ഗൂഢാലോചന നടത്തിയത് സ്ഥിരീകരിക്കുന്ന തെളിവുകളുണ്ടന്നും സർക്കാർ വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയ്ക്ക് എതിരെ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് സമർപ്പിച്ച ഹർജിയിലാണ് സർക്കാർ നിലപാട് കോടതിയെ അറിയിച്ചത്. അപകീർത്തികരമായ പരാമർശങ്ങളാണ് മുഖ്യമന്ത്രിയടക്കമുള്ളവർക്കെതിരെ സ്വപ്ന ഉന്നയിച്ചതെന്ന് സർക്കാർ കോടതിയെ അറിയിച്ചു. സ്വപ്നയുടെ ഹർജിയില്‍ കോടതി സര്‍ക്കാരിന്‍റെ വിശദീകരണം തേടിയിട്ടുണ്ട്. ഹർജി അടുത്ത ആഴ്ച പരിഗണിക്കാന്‍ മാറ്റി.

Top