സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന് ഗുണ്ടാ ബന്ധമെന്ന് മര്‍ദ്ദനമേറ്റ യുവാവ്

തിരുവനന്തപുരം: നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന് ഗുണ്ടാ ബന്ധമെന്ന് സ്വപ്നയുടെ സഹോദരന്റെ വിവാഹ പാര്‍ട്ടിക്കിടെ മര്‍ദ്ദനമേറ്റ യുവാവ്. തന്നെ മര്‍ദ്ദിച്ചത് സ്വപ്നയ്ക്കൊപ്പമുണ്ടായിരുന്ന ഗുണ്ടകള്‍ ആണ്.

തിരുവനന്തപുരത്തെ ഹോട്ടലില്‍ വച്ചാണ് പാര്‍ട്ടി നടന്നത്. വിവാഹം മുടക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് ഹോട്ടല്‍ മുറിയില്‍ തന്നെ തടഞ്ഞു വച്ചു മര്‍ദ്ദിച്ചുവെന്നും സ്വപ്നയുടെ ഭര്‍ത്താവും പത്തിലേറെ ബോഡി ഗാര്‍ഡുകളും സ്വപ്നയ്ക്കൊപ്പമുണ്ടായിരുന്നുവെന്നും സ്വപ്ന അസഭ്യം പറയുകയും തുടര്‍ച്ചയായി മുഖത്ത് അടിക്കുകയും ചെയ്തുവെന്നും യുവാവ് വ്യക്തമാക്കി.

തന്റെ അമ്മയേയും മകളെയും ഉപദ്രവിച്ചു. അമ്മ ബഹളം വച്ചതോടെയാണ് ഉപദ്രവം അവസാനിപ്പിച്ചത്. പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും വിവാഹ പാര്‍ട്ടിയില്‍ എം. ശിവശങ്കറും കോണ്‍സുലേറ്റിലെ അറബികളും പങ്കെടുത്തുവെന്നും യുവാവ് കൂട്ടിച്ചേര്‍ത്തു.

Top