സ്വപ്‌ന ചൗദരി ബിജെപി അംഗത്വത്തിലേക്ക്; ഞായറാഴ്ച പാര്‍ട്ടിയില്‍ ചേരുമെന്ന്…

ന്യൂഡല്‍ഹി: സ്വപ്‌ന ചൗദരി ബിജെപി അംഗത്വത്തിലേക്ക്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ ബിജെപിക്കായി പ്രചരണം നടത്തിയ ഗായികയും നര്‍ത്തകിയുമാണ് സ്വപ്ന ചൗധരി ഞായറാഴ്ച ബിജെപിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്.

ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കുന്ന അംഗത്വ കാമ്പെയിന്‍ സ്വപ്ന ഔദ്യോഗികമായി ബിജെപിയുടെ ഭാഗമാകും. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍, ബിജെപി ജനറല്‍ സെക്രട്ടറി രാം ലാല്‍, ഡല്‍ഹി ബിജെപി അധ്യക്ഷന്‍ മനോജ് തിവാരി എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

Top