ഗായികയും നര്‍ത്തകിയുമായ സ്വപ്ന ചൗധരി ബിജെപിയില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി: ഗായിക സ്വപ്ന ചൗധരി ബിജെപിയില്‍ ചേര്‍ന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ ബിജെപിക്കായി പ്രചരണം നടത്തിയ ഗായികയും നര്‍ത്തകിയുമാണ് സ്വപ്ന ചൗധരി. സ്വപ്നയുടെ രാഷ്ട്രീയ പ്രവേശനം ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് ഏറെ ചര്‍ച്ചയായിരുന്നു.

തെരഞ്ഞെടുപ്പിനിടെ പ്രിയങ്ക ഗാന്ധിയോടൊപ്പമുള്ള സപ്ന ചൗധരിയുടെ ചിത്രങ്ങള്‍ പ്രചരിച്ചതോടെ സ്വപ്ന കോണ്‍ഗ്രസില്‍ ചേരുമെന്ന് അഭ്യൂഹങ്ങള്‍ പരന്നു. എന്നാല്‍ അത് സ്വപ്ന നിഷേധിച്ചിരുന്നു. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍, ബിജെപി ജനറല്‍ സെക്രട്ടറി റാം ലാല്‍ എന്നിവരും സ്വപ്നയുടെ ബിജെപി പ്രവേശനത്തിനു സാക്ഷികളായി. ഇന്ന് നടന്ന മെമ്പര്‍ഷിപ്പ് ക്യാമ്പെയിനില്‍ ആദ്യമായി അംഗത്വം നേടിയത് സ്വപ്നയാണ് .

Top