സ്വപ്‌നയും സരിത്തും എന്‍ഐഎ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിച്ചു

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതികളായ സ്വപ്‌ന സുരേഷും സരിത്തും എന്‍ഐഎ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ പിന്‍വലിച്ചു. മറ്റ് എട്ട് പ്രതികളുടെ ജാമ്യാപേക്ഷകളില്‍ കോടതി ഇന്ന് വിധി പറയും. പ്രധാന പ്രതികള്‍ക്ക് ജാമ്യം ലഭിക്കാനുള്ള പരിമിത സാധ്യത വിലയിരുത്തിയാണ് സ്വപ്നയുടേയും സരിത്തിന്റേയും നാടകീയ നീക്കം.

പ്രതികള്‍ക്ക് ഭീകരവാദ ബന്ധമുണ്ടെന്നാണ് എന്‍ഐഎയുടെ വാദം. പ്രതി കെ.ടി. റമീസിന് ദാവൂദ് ഇബ്രാഹിമിന്റെ അധോലോക സംഘവുമായി ബന്ധമുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെ ബാധിക്കുന്നതാണ് സ്വര്‍ണക്കടത്ത്. പ്രതികള്‍ ലാഭമെടുക്കാതെ തുടര്‍ച്ചയായി കടത്തിന് പണം നിക്ഷേപിച്ചുവെന്നും എന്‍ഐഎ വാദിച്ചു. പ്രതികള്‍ക്കെതിരായ ഡിജിറ്റല്‍ തെളിവുകള്‍ എന്‍ഐഎ മുദ്രവെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

Top