ശിവഗിരി മുന്‍ മഠാധിപതി സ്വാമി പ്രകാശാനന്ദ സമാധിയായി

തിരുവനന്തപുരം: വര്‍ക്കല ശിവഗിരി മുന്‍ മഠാധിപതി സ്വാമി പ്രകാശാനന്ദ സമാധിയായി. 99 വയസ്സായിരുന്നു. വര്‍ക്കല ശ്രീ നാരായണ മിഷന്‍ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഇന്ന് വൈകിട്ട് അഞ്ചിന് സമാധിയിരുത്തം.

ദീര്‍ഘകാലം ശിവഗിരി ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് അധ്യക്ഷനായിരുന്നു സ്വാമി പ്രകാശാനന്ദ. രണ്ട് വര്‍ഷത്തോളം ആരോഗ്യപരമായ പ്രശ്നങ്ങളേത്തുടര്‍ന്ന് വര്‍ക്കല ശ്രീ നാരായണ മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സ്വാമി പ്രകാശാനന്ദ.

 

Top